യുവതിയെ മാനഭംഗപ്പെടുത്തി; ദന്പതികൾ അറസ്റ്റിൽ
Tuesday, April 23, 2024 2:36 AM IST
ബെലഗാവി: യുവതിയെ മാനഭംഗപ്പെടുത്തി സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ ദന്പതികൾ അറസ്റ്റിൽ. ഇരുപത്തിയെട്ടുകാരിയായ അതിജീവിത നൽകിയ പരാതിയിലാണ് റഫീക്കിനെയും ഭാര്യയെയും അറസ്റ്റ് ചെയ്തത്.
2020ൽ ഭർത്താവിന്റെ പലചരക്ക് കടയിൽവച്ചാണു പ്രതിയുമായി അടുപ്പത്തിലാകുന്നത്. രണ്ടുകുട്ടികളുടെ അമ്മയായ അതിജീവിത 2021 മുതൽ റഫീക്കിനും ഭാര്യക്കുമൊപ്പമായിരുന്നു താമസം. ഇക്കാലയളവിൽ ഭാര്യയുടെ മുന്നിൽവച്ച് റഫീക്ക് പലതവണ മാനഭംഗപ്പെടുത്തിയെന്നാണ് യുവതി പറയുന്നത്.
ഭർത്താവിനെ ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാനും ബുർഖ ധരിക്കാനും നിർബന്ധിക്കുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തതായും റഫീക്കിനെയും ഭാര്യയെയും അറസ്റ്റ് ചെയ്തതായും ബെലഗാവി പോലീസ് സൂപ്രണ്ട് ഭീമശങ്കർ ഗുലേദ പറഞ്ഞു.