രക്ഷാപ്രവർത്തകർക്ക് ഒരു ലക്ഷം വീതം പാരിതോഷികം
Wednesday, November 29, 2023 2:03 AM IST
സിൽക്യാര: തുരങ്കത്തിനുള്ളിലെ രക്ഷാദൗത്യത്തിൽ പങ്കെടുത്ത എല്ലാവർക്കും ഒരു ലക്ഷം രൂപ വീതം പാരിതോഷികം നൽകുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി.
രക്ഷാപ്രവർത്തനത്തിലേർപ്പെട്ട എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു. ഖൊരക്പുരിൽനിന്നും ഡൽഹി ജൽ ബോർഡിൽനിന്നും എത്തിയ റാറ്റ് ഹോൾ മൈനേഴ്സിന്റെ ശ്രമങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.