തെലുങ്കാന മാറ്റം ആഗ്രഹിക്കുന്നുവെന്ന് മോദി
Monday, October 2, 2023 4:23 AM IST
മെഹ്ബൂബ്നഗർ: വ്യാജ വാഗ്ദാനങ്ങളല്ല തെലുങ്കാനയിലെ ജനങ്ങൾക്കു വേണ്ടതെന്നും അവർ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിആർഎസ് സർക്കാരിനെ പരോക്ഷമായി ആക്രമിച്ചായിരുന്നു മോദിയുടെ പ്രസംഗം.
തെലുങ്കാനയിൽ അഴിമതി നിറഞ്ഞ സർക്കാരല്ല, വികസനം ആഗ്രഹിക്കുന്ന ബിജെപി സർക്കാരാണ് അധികാരത്തിലെത്തേണ്ടത്. നാരീ ശക്തി വന്ദൻ അധിനീയം എന്ന വനിതാ ബിൽ പാസാക്കിയതിലൂടെ സ്ത്രീകളുടെ ശബ്ദം പാർലമെന്റിൽ മാത്രമല്ല, നിയമസഭകളിലും കൂടുതൽ മുഴങ്ങുമെന്നും 13,500 കോടി രൂപയുടെ വികസനപദ്ധതികൾക്ക് തറക്കല്ലിട്ടുകൊണ്ട് മോദി പറഞ്ഞു.