അധ്യാപകനിയമന അഴിമതിയിലെ അന്വേഷണം: ഇഡി ഓഫീസറെ നീക്കണമെന്ന് കോൽക്കത്ത ഹൈക്കോടതി
Saturday, September 30, 2023 1:28 AM IST
കോൽക്കത്ത: പശ്ചിമബംഗാളിൽ കോളിളക്കം സൃഷ്ടിച്ച അധ്യാപക നിയമന അഴിമതി അന്വേഷിക്കുന്ന ഇഡി ഉദ്യോഗസ്ഥനെ അടിയന്തരമായി നീക്കംചെയ്യണമെന്ന് കോൽക്കത്ത ഹൈക്കോടതി.
ഇഡി അസിസ്റ്റന്റ് ഡയറക്ടർ മിതിലേഷ് കുമാർ മിശ്രയെ അടിയന്തരമായി നീക്കംചെയ്യണമെന്നു നിർദേശിച്ച ജസ്റ്റീസ് അമൃത സിൻഹ കോടതിയുടെ ചോദ്യങ്ങൾക്ക് ഉദ്യോഗസ്ഥൻ നൽകിയ മറുപടിയിൽ കടുത്ത അതൃപ്തിയറിയിക്കുകയും ചെയ്തു. മിശ്രമയ്ക്കു പകരം മറ്റൊരു ഉദ്യോഗസ്ഥന് അന്വേഷണച്ചുമതല നൽകണം.