റോവറും ലാൻഡറും വീണ്ടും ഉണരുമോ? കാത്തിരിപ്പിനു മണിക്കൂറുകൾ
Friday, September 22, 2023 4:22 AM IST
ബംഗളൂരു: ചന്ദ്രയാൻ 3 ദൗത്യത്തിലെ റോവർ ലാൻഡർ മൊഡ്യൂളുകൾ വീണ്ടും പ്രവർത്തനക്ഷമമാവുമോ എന്നറിയാൻ മണിക്കൂറുകളുടെ കാത്തിരിപ്പു മാത്രം.
നാളെ ചന്ദ്രനിൽ വീണ്ടും സൂര്യപ്രകാശം കിട്ടുന്പോൾ മൊഡ്യൂളുകൾ വീണ്ടും ഉണരുമെന്നാണ് ഐഎസ്ആർഒയുടെ പ്രതീക്ഷ. സൗരോർജം ഉപയോഗിച്ചാണ് റോവർ മൊഡ്യൂൾ പ്രവർത്തിക്കുന്നത്. സിസ്റ്റങ്ങൾ പ്രവർത്തിക്കാൻ ഏറ്റവും അനുയോജ്യമായ സമയം സൂര്യന്റെ എലവേഷൻ ആംഗിൾ 6 ഡിഗ്രി മുതൽ 9 ഡിഗ്രി വരെയാണ്. എന്നാൽ താപനില ഒരു നിശ്ചിത പരിധിക്കു മുകളിൽ ഉയരണം.