ബ്രിട്ടനിൽനിന്നുള്ള അധികാരക്കൈമാറ്റമാണു ചെങ്കോൽകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മൗണ്ട്ബാറ്റനോ രാജഗോപാലാചാരിയോ നെഹ്റുവോ പറയുന്നതിന്റെ രേഖകൾ ഇല്ലെന്നു നേരത്തേതന്നെ ജയറാം രമേശ് വ്യക്തമാക്കിയിരുന്നു. എന്നാൽ, ചെങ്കോൽ എന്നത് അധികാരകൈമാറ്റത്തിന്റെ ചിഹ്നമാണെന്നായിരുന്നു ബിജെപിയുടെ വാദം.
നെഹ്റുവിനു ലഭിച്ച ചെങ്കോൽ മേയ് 28ന് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വലിയ പ്രാധാന്യത്തോടെ നരേന്ദ്ര മോദി ലോക്സഭയിൽ സ്ഥാപിച്ചിരുന്നു.
അലാഹാബാദ് മ്യൂസിയത്തിലായിരുന്നു ചെങ്കോൽ സൂക്ഷിച്ചിരുന്നത്. ചെങ്കോൽ മ്യൂസിയത്തിലാക്കിയതിൽ കോൺഗ്രസിനെതിരേ ബിജെപി രൂക്ഷ വിമർശനമുന്നയിച്ചിരുന്നു.