ബംഗാളിൽ കോൺഗ്രസ്-സിപിഎം സഖ്യം
Saturday, June 10, 2023 12:13 AM IST
കോൽക്കത്ത: ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസും സിപിഎമ്മും സഖ്യത്തിൽ മത്സരിക്കും. ബംഗാൾ പിസിസി അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ബംഗാളിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ജൂലൈ എട്ടിനാണ്. 2016, 2021 ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഈ വർഷം നടന്ന ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎമ്മും കോൺഗ്രസും സഖ്യത്തിലാണു മത്സരിച്ചത്.