ദുരന്തത്തിൽപ്പെട്ട ട്രെയിനിൽ ദുർഗന്ധം: കണ്ടെത്തിയതു ചീമുട്ടകൾ
Saturday, June 10, 2023 12:13 AM IST
ഭൂവനേശ്വർ: ഒഡീഷ ട്രെയിൻദുരന്തത്തിൽപ്പെട്ട യശ്വന്ത്പുർ-ഹൗറ എക്സ്പ്രസ് ട്രെയിനിന്റെ ബോഗികളിൽനിന്ന് ദുർഗന്ധം.
മൃതദേഹങ്ങൾ അവശേഷിക്കുന്നുണ്ടെന്നു പ്രദേശവാസികൾ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ ചീമുട്ടകളാണു ദുർഗന്ധത്തിനു കാരണമെന്നു സ്ഥിരീകരിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ട്രെയിനിന്റെ പാഴ്സൽവാനിൽ മൂന്നു ടണ്ണോളം മുട്ടകളാണുണ്ടായിരുന്നത്. ഇവ പിന്നീട് കുഴിച്ചുമൂടിയാണ് പ്രശ്നം പരിഹരിച്ചത്.