സിയാൽഡ-ആജ്മീർ എക്സ്പ്രസ് ടെയിനിൽ തീപിടിത്തം
Wednesday, June 7, 2023 12:49 AM IST
കൗശംബി: സിയാൽഡ-ആജ്മീർ എക്സ്പ്രസ് ട്രെയിനിലെ ജനറൽ കോച്ചുകളിൽ തീപിടിത്തമുണ്ടായതു പരിഭ്രാന്തി പരത്തി. യുപിയിലെ കൗശംബിയിലായിരുന്നു സംഭവം. ആർക്കും പരിക്കില്ല. ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണം. ഇന്നലെ ഉച്ചയ്ക്ക് 1.20നാണു തീപിടിത്തമുണ്ടായത്. 30 മിനിറ്റിനകം തീയണച്ചു.