മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ
Saturday, June 3, 2023 1:52 AM IST
ന്യൂഡൽഹി: ഒഡീഷയിലെ ബാലസോറിനടുത്തുണ്ടായ ട്രെയിനപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ വീതം ധനസഹായമായി നൽകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപ വീതവും ചെറിയതോതിൽ പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്നും മന്ത്രി വ്യക്തമാക്കി.