യാസിൻ മാലിക്കിന് നോട്ടീസ്
Tuesday, May 30, 2023 1:43 AM IST
ന്യൂഡൽഹി: വധശിക്ഷ നൽകണമെന്ന എൻഐഎയുടെ ഹർജിയിൽ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ഡൽഹി ഹൈക്കോടതി നോട്ടീസ്. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും അതിനാൽ വധശിക്ഷതന്നെ വേണമെന്നും എൻഐഎ ഹർജിയിൽ പറയുന്നു. വധശിക്ഷയിൽ നിയമ കമ്മീഷന്റെ ശിപാർശകളും ഹൈക്കോടതി തേടും.