ജാമിയ സംഘർഷം: കുറ്റവിമുക്തരാക്കിയ നടപടിക്കു ഭാഗിക സ്റ്റേ
Wednesday, March 29, 2023 12:42 AM IST
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ ജാമിയ മിലിയ സർവകലാശാലയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ വിദ്യാർഥിനേതാവ് ഷർജീൽ ഇമാം ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതു ഭാഗികമായി റദ്ദാക്കി ഡൽഹി ഹൈക്കോടതി.
സഫൂറ സർഗാർ, ആസിഫ് തൻഹ അടക്കമുള്ള 11 പേരെ വെറുതേ വിട്ട ഡൽഹി സാകേത് കോടതിയുടെ നടപടിയാണ് ഹൈക്കോടതി ഭാഗികമായി റദ്ദാക്കിയത്.
ഷർജീൽ ഇമാം, സഫൂറ സർഗാർ, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവരുൾപ്പെടെയുള്ള ഒൻപതു പേർക്കെതിരേ കലാപം, നിയമവിരുദ്ധമായ സംഘംചേരൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്നു കോടതി വ്യക്തമാക്കി.
2019 ലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ ജെഎൻയു വിദ്യാർഥികളുടെ പ്രതിഷേധം നടന്നത്.