പഞ്ചാബിൽ അഞ്ചു കിലോ ഹെറോയിനുമായി ഡ്രോൺ കണ്ടെത്തി
പഞ്ചാബിൽ അഞ്ചു കിലോ ഹെറോയിനുമായി ഡ്രോൺ കണ്ടെത്തി
Saturday, December 3, 2022 1:55 AM IST
ച​​ണ്ഡി​​ഗ​​ഡ്: പ​​ഞ്ചാ​​ബി​​ലെ താ​​ൻ ത​​ര​​ൺ ജി​​ല്ല​​യി​​ൽ അ​​ഞ്ചു കി​​ലോ ഹെ​​റോ​​യി​​നു​​മാ​​യി ഡ്രോ​​ൺ ക​​ണ്ടെ​​ത്തി. ഇ​​ന്ത്യ-​​പാ​​ക് അ​​തി​​ർ​​ത്തി​​യി​​ൽ​​നി​​ന്ന് ര​​ണ്ടു കി​​ലോ​​മീ​​റ്റ​​ർ മാ​​ത്രം അ​​ക​​ലെ​​യു​​ള്ള കൃ​​ഷി​​യി​​ട​​ത്തി​​ലാ​​ണ് പ​​ഞ്ചാ​​ബ് പോ​​ലീ​​സും ബി​​എ​​സ്എ​​ഫും സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ ഡ്രോ​​ൺ ക​​ണ്ടെ​​ത്തി​​യ​​ത്.

നീ​​ല​​യും ക​​റു​​പ്പും നി​​റ​​മു​​ള്ള ഹെ​​ക്സാ​​കോ​​പ്റ്റ​​റി​​ൽ അ​​ഞ്ചു പാ​​യ്ക്ക​​റ്റു​​ക​​ളി​​ലാ​​യാ​​ണു ഹെ​​റോ​​യി​​ൻ എ​​ത്തി​​ച്ച​​ത്. ന​​ല്ല തോ​​തി​​ൽ ഭാ​​രം വ​​ഹി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന ഡ്രോ​​ണാ​​ണി​​തെ​​ന്ന് പ്രാ​​ഥ​​മി​​ക അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ വ്യ​​ക്ത​​മാ​​യി.


ന​​വം​​ബ​​ർ 28ന് ​​അ​​തി​​ർ​​ത്തി​​യി​​ൽ ര​​ണ്ടു പാ​​ക്കി​​സ്ഥാ​​നി ഡ്രോ​​ണു​​ക​​ൾ ബി​​എ​​സ്എ​​ഫ് വെ​​ടി​​വ​​ച്ചു വീ​​ഴ്ത്തി​​യി​​രു​​ന്നു. ര​​ണ്ടു ഡ്രോ​​ണു​​ക​​ളി​​ലു​​മാ​​യ പ​​ത്തു കി​​ലോ ഹെ​​റോ​​യി​​നാ​​ണ് എ​​ത്തി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.