ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു
Friday, August 12, 2022 1:34 AM IST
ന്യൂഡൽഹി: ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്സഭാ സ്പീക്കർ ഓം ബിർള എന്നിവരും ചടങ്ങിൽ പങ്കെടുത്തു.