ജെഇഇ മെയിൻ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ജെഇഇ മെയിൻ അന്തിമ  റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു
Tuesday, August 9, 2022 2:07 AM IST
ന്യൂ​ഡ​ൽ​ഹി: ജെ​ഇ​ഇ മെ​യി​ൻ അ​ന്തി​മ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി തോ​മ​സ് ബി​ജു ചേ​രം​വേ​ലി ഉ​ൾ​പ്പെ​ടെ 24 പേ​ർ മുഴുവൻ സ്കോറും നേ​ടി.

ആ​ന്ധ്രാ​പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന (അ​ഞ്ച് വീ​തം), രാ​ജ​സ്ഥാ​ൻ (നാ​ല്), ഹ​രി​യാ​ന, മ​ഹാ​രാഷ്‌ട്ര, ആ​സാം, ബി​ഹാ​ർ, പ​ഞ്ചാ​ബ്, ക​ർ​ണാ​ട​ക, ജാ​ർ​ഖ​ണ്ഡ് (ഒ​ന്നു വീ​തം) എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണു മ​റ്റു​ള്ള​വ​ർ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: jeemain.nta.nic.in, nta.ac.in എ​ന്ന വെ​ബ്സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്കാം. ബി​ആ​ർ​ക്ക്, ബി ​പ്ലാ​നിം​ഗ് എ​ന്നി​വ​യു​ടെ ഫ​ലം പ്ര​ത്യേ​കം പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് എ​ൻ​ടി​എ അ​റി​യി​ച്ചു.


സി​യു​ഇ​ടി പി​ജി പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ

ന്യൂ​ഡ​ൽ​ഹി: 2022-23 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ 11 വ​രെ ന​ട​ക്കു​മെ​ന്ന് എ​ൻ​ടി​എ അ​റി​യി​ച്ചു.

ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തുമാ​യി 3.57 ല​ക്ഷം കു​ട്ടി​ക​ൾ പ​രീ​ക്ഷയെ​ഴു​തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് [email protected],www. nta.ac. in,cuet.nta. nic.in സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.