പുടിൻ-മോദി ചർച്ചയിൽ യുക്രെയ്നും
Saturday, July 2, 2022 12:35 AM IST
ന്യൂഡൽഹി: യുക്രെയ്ൻ ഉൾപ്പെടെ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിനും ആശയവിനിമയം നടത്തി. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും യുക്രെയ്ൻ പ്രശ്നം പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് ടെലിഫോൺ ചർച്ചയിൽ പ്രധാനമന്ത്രി മോദി ആവർത്തിച്ചു.
യുക്രെയ്നെതിരായ നടപടികളെ പുടിൻ ന്യായീകരിച്ചതായി ക്രംലിനും വിശദീകരിച്ചു. യുക്രെയ്നിലേതു പ്രത്യേക സൈനിക നടപടിയാണെന്ന് പറഞ്ഞ പുടിൻ യുക്രെയ്ന്റെ പാശ്ചാത്യ പങ്കാളികളുടെ ഇടപെടൽ അപകടകരമെന്നും വിശദീകരിച്ചു. ആഗോള ഇന്ധന, ഭക്ഷ്യ വിപണിയുൾപ്പെടെ വിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു.