ലഹരികടത്ത് പരാജയപ്പെടുത്തി; ഏറ്റുമുട്ടലിൽ ബിഎസ്എഫ് കോൺസ്റ്റബിളിനു പരിക്ക്
Saturday, January 29, 2022 12:31 AM IST
ചണ്ഡിഗഡ്: പഞ്ചാബിലെ ഗുർദാസ്പുർ ജില്ലയിൽ ഇന്ത്യ-പാക് അതിർത്തിയിൽ മയക്കുമരുന്നു കടത്താനുള്ള ശ്രമം ബിഎസ്എഫ് പരാജയപ്പെടുത്തി.
58 കിലോ ഹെറോയിൻ പിടികൂടി. ഏറ്റുമുട്ടലിനിടെ ഹെഡ്കോൺസ്റ്റബിൾ ഗ്യാൻസിംഗിന്റെ തലയിലും കൈയിലും വെടിയേറ്റു. ഗ്യാൻസിംഗ് അപകടനില തരണം ചെയ്തു.
ചന്ദു വാഡ്ല ഔട്ട്പോസ്റ്റിനു സമീപം ഇന്നലെ വെളുപ്പിന് 5.15നായിരുന്നു സംഭവം. അതിർത്തിയിൽ സംശയാസ്പദമായ നീക്കം കണ്ടെത്തിയതിനുപിന്നാലെ എത്തിയ ജവാന്മാർക്കുനേർക്ക് പാക് അതിർത്തിയിൽനിന്നു വെടിയുതിർക്കുകയായിരുന്നു. പൈപ്പ് വഴി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 47 പായ്ക്കറ്റ് ഹെറോയിൻ, ഏഴു പായ്ക്കറ്റ് ഒാപിയം എന്നിവയാണു പിടിച്ചെടുത്തത്.