കർത്താർപുർ ഗുരുദ്വാരയിൽ പാക് മോഡലിന്‍റെ ഫോട്ടോഷൂട്ട്; ഇന്ത്യ പ്രതിഷേധമറിയിച്ചു
Wednesday, December 1, 2021 2:05 AM IST
ന്യൂ​​ഡ​​ൽ​​ഹി: ക​​ർ​​ത്താ​​ർ​​പു​​ർ ഗു​​രു​​ദ്വാ​​ര​​യി​​ൽ പാ​​ക്കി​​സ്ഥാ​​നി മോ​​ഡ​​ൽ ഫോ​​ട്ടോ​​ഷൂ​​ട്ട് ന​​ട​​ത്തി​​യ​​തി​​ൽ പാ​​ക്കി​​സ്ഥാ​​ൻ ഹൈ​​ക്ക​​മ്മീ​​ഷ​​ൻ പ്ര​​തി​​നി​​ധി​​യെ വി​​ളി​​ച്ചു​​വ​​രു​​ത്തി ഇ​​ന്ത്യ പ്ര​​തി​​ഷേ​​ധ​​മ​​റി​​യി​​ച്ചു. പ​​രി​​ശു​​ദ്ധ സ്ഥ​​ല​​ത്തെ അ​​ശു​​ദ്ധ​​മാ​​ക്കു​​ന്ന പ്ര​​വൃ​​ത്തി​​യാ​​ണി​​തെ​​ന്ന് ഇ​​ന്ത്യ കു​​റ്റ​​പ്പെ​​ടു​​ത്തി. മോ​​ഡ​​ൽ സൗ​​ലേ​​ഹ​​യാ​​ണ് വ​​സ്ത്ര​​വ്യാ​​പാ​​ര ബ്രാ​​ൻ​​ഡി​​നു വേ​​ണ്ടി ഫോ​​ട്ടോ​​ഷൂ​​ട്ട് ന​​ട​​ത്തി​​യ​​ത്. തി​​ങ്ക​​ളാ​​ഴ്ച​​യാ​​യി​​രു​​ന്നു സം​​ഭ​​വം. സം​​ഭ​​വം വി​​വാ​​ദ​​മാ​​യ​​തോ​​ടെ മോ​​ഡ​​ൽ മാ​​പ്പു പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.