സ്ത്രീവിരുദ്ധ പരാമർശം: മന്ത്രിയെ ശാസിച്ച് ശിവരാജ് സിംഗ് ചൗഹാൻ
Monday, November 29, 2021 1:17 AM IST
ഭോപ്പാൽ: ഉയർന്ന ജാതിക്കാരായ സ്ത്രീകളെക്കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തി വിവാദം ക്ഷണിച്ചുവരുത്തിയ മന്ത്രിക്കു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗിന്റെ ശാസന. അനുപുർ ജില്ലയിൽ ഒരു ചടങ്ങിനിടെയാണ്, ഉയർന്ന ജാതിയിൽപ്പെട്ട സ്ത്രീകളെക്കുറിച്ച് ആദിവാസിനേതാവും മന്ത്രിയുമായ ബിഷാഹുലാൽ സിംഗ് വിവാദപരാമർശം നടത്തിയത്.
മന്ത്രിയുമായി സംസാരിച്ചുവെന്നും അദ്ദേഹം പരസ്യമായി പരാമർശം പിൻവലിച്ചുവെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.