വിദ്വേഷപ്രചാരണം: ഹർജിയിൽ സുപ്രീംകോടതിയുടെ നോട്ടീസ്
Saturday, October 23, 2021 12:21 AM IST
ന്യൂഡൽഹി: വിദ്വേഷപ്രചാരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ ട്വിറ്റർ ഇന്ത്യ മേധാവിയോട് ഹാജരാകാൻ ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് കർണാടക ഹൈക്കോടതി റദ്ദാക്കിയതിനെതിരേ യുപി പോലീസ് നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു.
മുൻ ട്വിറ്റർ ഇന്ത്യ മേധാവി മനീഷ് മഹേശ്വരിയും യുപി പോലീസും വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. ചീഫ് ജസ്റ്റീസ് എൻ.വി. രമണ, ജസ്റ്റീസുമാരായ സൂര്യകാന്ത്, ഹിമാ കോഹ്ലി എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി. കേന്ദ്ര സർക്കാരും ട്വിറ്ററും തമ്മിലുള്ള വഴക്കിനിടെ മനീഷ് മഹേശ്വരിയെ ട്വിറ്റർ അമേരിക്കയിലേക്ക് സ്ഥലംമാറ്റുകയായിരുന്നു.