സെൽഫിയെടുത്ത വനിതാ പോലീസുകാർക്കെതിരേ മുഖ്യമന്ത്രി നടപടിക്ക് ഉത്തരവിട്ടെന്നു പ്രിയങ്ക ഗാന്ധി
Friday, October 22, 2021 1:20 AM IST
ലക്നോ: പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച അരുൺ വാല്മീകിയുടെ കുടുംബാംഗങ്ങളെ കാണാൻ പുറപ്പെട്ട തന്നെ ലക്നോ- ആഗ്ര എക്സ്പ്രസ് വേയിൽ പോലീസ് കസ്റ്റഡിയിലെടുത്തപ്പോൾ സെൽഫിയെടുക്കാൻ വനിതാ പോലീസുകാർ എത്തിയതു മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചൊടിപ്പിച്ചെന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സെൽഫി ചിത്രം സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.
സെൽഫിയെടുത്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടിയെടുക്കാൻ നിർദേശിച്ചതായാണ് അറിയാൻ കഴിഞ്ഞതെന്നു പ്രിയങ്ക പറഞ്ഞു. തനിക്കൊപ്പം ആരെങ്കിലും ഫോട്ടോയെടുത്താൽ അതു കുറ്റമാണെങ്കിൽ തന്നെയും ശിക്ഷിക്കണമെന്നു പ്രിയങ്ക പറഞ്ഞു.