മാനഭംഗക്കസ്: വിവാദ പരാമർശവുമായി ഗോവ മുഖ്യമന്ത്രി
Friday, July 30, 2021 12:46 AM IST
പനാജി: പ്രായപൂർത്തിയാകാത്ത രണ്ടു പെണ്‍കുട്ടികൾ മാനഭംഗത്തിനിരയായ സംഭവത്തിൽ വിവാദ പരാമർശവുമായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. പെണ്‍കുട്ടികളെ എന്തിനു രാത്രി ബീച്ചിലേക്കു വിട്ടുവെന്നായിരുന്നു സാവന്തിന്റെ പരാമർശം. പ്രസ്താവനയ്ക്കെതിരേ പ്രതിപക്ഷം രൂക്ഷ പ്രതിഷേധമുയർത്തി.
പതിന്നാലു വയസുള്ള കുട്ടികൾ രാത്രി മുഴുവൻ ബീച്ചിൽ ചെലവഴിച്ചതിനെക്കുറിച്ച് മാതാപിതാക്കൾ അന്വേഷിക്കേണ്ടതുണ്ട്. കുട്ടികൾ അനുസരിക്കാത്തതിനു പോലീസിനെയും സർക്കാരിനെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല-ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച ഗോവയിലെ ബെനോലിം ബീച്ചിൽ രണ്ടു പെണ്‍കുട്ടികളെ നാലു പുരുഷന്മാർ ചേർന്നു മാനഭംഗപ്പെടുത്തിയിരുന്നു. പെണ്‍കുട്ടികൾക്കൊപ്പമുണ്ടായിരുന്ന ആണ്‍കുട്ടികളെ മർദിച്ച് അവശരാക്കിയതിനുശേഷമായിരുന്നു പെണ്‍ക ുട്ടികളെ ഉപദ്രവിച്ചത്.