ജാർഖണ്ഡിലും ഛത്തീസ്ഗഡിലും മാവോയിസ്റ്റ് ആക്രമണം‌; നാലു സൈനികർക്കു വീരമൃത്യു
ജാർഖണ്ഡിലും ഛത്തീസ്ഗഡിലും മാവോയിസ്റ്റ് ആക്രമണം‌; നാലു സൈനികർക്കു വീരമൃത്യു
Friday, March 5, 2021 12:36 AM IST
റാ​​​​ഞ്ചി: ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ലും ഛത്തീ​​​​സ്ഗ​​​​ഡി​​​​ലും മാ​​​​വോ​​​​യി​​​​സ്റ്റു​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യ ഐ​​​​ഇ​​​​ഡി സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ നാ​​​​ലു സു​​​​ര​​​​ക്ഷാ​​​​സൈ​​​​നി​​​​ക​​​​ർ വീ​​​​ര​​​​മൃ​​​​ത്യു വ​​​​രി​​​​ച്ചു. ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ലെ റാ​​​​ഞ്ചി​​​​യിലും ഛത്തീ​​​​സ്ഗ​​​​ഡി​​​​ലെ ദന്തേവാഡയിലുമാ​​​​യി​​​​രു​​​​ന്നു സ്ഫോ​​​​ട​​​​നം.

ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ൽ റാ​​​​ഞ്ചി ജി​​​​ല്ല​​​​യി​​​​ലെ ഹോ​​​​യ​​​​ഹാ​​​​ട്ടു ഗ്രാ​​​​മ​​​​ത്തി​​​​ൽ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 8.45നാ​​​​യി​​​​രു​​​​ന്നു സ്ഫോ​​​​ട​​​​നം. ജാ​​​​ർ​​​​ഖ​​​​ണ്ഡ് പോ​​​​ലീ​​​​സി​​​​ലെ സ്പെ​​​​ഷ​​​​ൽ യൂ​​​​ണി​​​​റ്റാ​​​​യ ജാ​​​​ർ​​​​ഖ​​​​ണ്ഡ് ജ​​​​ഗ്വാ​​​​ർ​​​​സി​​​​ലെ മൂ​​​​ന്നു സൈ​​​​നി​​​​ക​​​​ർ വീ​​​​ര​​​​മൃ​​​​ത്യു വ​​​​രി​​​​ച്ചു. ജാ​​​​ർ​​​​ഖ​​​​ണ്ഡ് ജ​​​​ഗ്വാ​​​​ർ​​​​സി​​​​ലെ​​​​യും സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫി​​​​ലെ​​​​യും ഓ​​​​രോ സൈ​​​​നി​​​​ക​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.


ഛത്തീ​​​സ്ഗ​​​ഡി​​​ൽ ദ​​​ന്തേ​​​വാ​​​ഡ ജി​​​ല്ല​​​യി​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കാ‍യി​​​രു​​​ന്നു മാ​​​വോ​​​യി​​​സ്റ്റ് ആ​​​ക്ര​​​മ​​​ണം. പ​​​ഹു​​​ർ​​​ന​​​ർ ഗ്രാ​​​മ​​​ത്തി​​​ൽ പ​​​ട്രോ​​​ളിം​​​ഗ് ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന ഡി​​​സ്‌​​​ട്രി​​​ക്ട് റി​​​സ​​​ർ​​​വ് ഗാ​​​ർ​​​ഡ്(​​​ഡി​​​ആ​​​ർ​​​ജി), ഛത്തീ​​​സ്ഗ​​​ഡ് ആം​​​ഡ് പോ​​​ലീ​​​സ്(​​​സി​​​എ​​​എ​​​ഫ്) സൈ​​​നി​​​ക​​​രാ​​​ണു സ്ഫോ​​​ട​​​ന​​​ത്തി​​​നി​​​ര​​​യാ​​​യ​​​ത്. സി​​​എ​​​എ​​​ഫ് ഹെ​​​ഡ് കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ ല​​​ക്ഷ്മി​​​കാ​​​ന്ത് ദ്വി​​​വേ​​​ദി ആ​​​ണു വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.