ഇന്ത്യ-യുഎസ് പ്രതിരോധചർച്ച നടത്തി
Tuesday, October 27, 2020 12:37 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി രാ​​​​ജ്നാ​​​​ഥ് സിം​​​​ഗ് യു​​​​എ​​​​സ് പ്ര​​​​തി​​​​രോ​​​​ധ സെ​​​​ക്ര​​​​ട്ട​​​​റി മാ​​​​ർ​​​​ക്ക് ടി. ​​​​എ​​​​സ്പെ​​​​റു​​​​മാ​​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​​ട​​​​ത്തി. ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള സൈ​​​​നി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ ച​​​​ർ​​​​ച്ച​​​​യി​​​​ൽ ധാ​​​​ര​​​​ണ​​​​യാ​​​​യി. ഇ​​​​ന്ത്യ-​​​​യു​​​​എ​​​​സ് 2+2 ച​​​​ർ​​​​ച്ച​​​​യ്ക്കാ​​​​യി യു​​​​എ​​​​സ് സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി മൈ​​​​ക്ക് പോം​​​​പി​​​​യോ​​​​യും പ്ര​​​​തി​​​​രോ​​​​ധ സെ​​​​ക്ര​​​​ട്ട​​​​റി മാ​​​​ർ​​​​ക്ക് ടി. ​​​​എ​​​​സ്പെ​​​​റും ഇ​​ന്ന​​ലെ​​യാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​ലെ​​​​ത്തി​​​​യ​​​​ത്.

ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള മൂ​​​​ന്നാം വ​​​​ട്ട 2+2 ച​​​​ർ​​​​ച്ച​​​​യി​​​​ൽ പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി രാ​​​​ജ്നാ​​​​ഥ് സിം​​​​ഗും വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി എ​​​​സ്. ജ​​​​യ​​​​ശ​​​​ങ്ക​​​​റു​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ന്ത്യ-​​​​ചൈ​​​​ന സം​​​​ഘ​​​​ർ​​​​ഷം ന​​​​ട​​​​ക്കു​​​​ന്ന സാ​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ച​​​​ർ​​​​ച്ച​​​​യെ​​​​ന്ന​​​​തും ശ്ര​​​​ദ്ധ​​​​മാ​​​​ണ്.


പോം​​​​പി​​​​യോ​​​​യും എ​​​​സ്പെ​​​​റും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​മാ​​​​യും ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വ് അ​​​​ജി​​​​ത് ഡോ​​​​വ​​​​ലു​​​​മാ​​​​യും കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.