കോവിഡ്: ലോകത്തു 10 ലക്ഷം മരണം
Monday, September 28, 2020 12:43 AM IST
ന്യൂഡൽഹി: ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം പത്തു ലക്ഷം പിന്നിട്ടു. അമേരിക്കയിൽ മാത്രം മരണം രണ്ടു ലക്ഷം കവിഞ്ഞു. രണ്ടാംസ്ഥാനത്തുള്ള ബ്രസീലിൽ 1.41 ലക്ഷം പേരാണു മരിച്ചത്.
ഇന്ത്യയിൽ 95,500 പേരാണു കോവിഡ്മൂലം മരിച്ചത്. ലോകത്തെ ആകെ മരണത്തിൽ 9.5 ശതമാനം ഇന്ത്യയിലാണ്.