ബിഹാറിൽ സമാജ്വാദി പാർട്ടി മത്സരിക്കില്ല; ആർജെഡിയെ പിന്തുണയ്ക്കും
Wednesday, September 23, 2020 12:01 AM IST
ലക്നോ: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ആർജെഡിയെ പിന്തുണയ്ക്കുമെന്നും സമാജ്വാദി പാർട്ടി. ട്വിറ്ററിലൂടെയാണ് എസ്പി നേതൃത്വം ഇക്കാര്യം അറിയിച്ചത്.
മതേതര പാർട്ടികളുടെ ഐക്യം മുൻനിർത്തിയാണു തീരുമാനമെന്നും 2022 യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു പാർട്ടി തീരുമാനമെന്നു എസ്പി മുഖ്യവക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു.