റെഡ് ക്രെസന്റിന്റെ സഹായത്തിനു കേരളം ശിപാർശ നൽകിയില്ല
Monday, September 21, 2020 12:22 AM IST
ന്യൂഡൽഹി: ലൈഫ് മിഷൻ പദ്ധതിക്കു റെഡ് ക്രെസന്റിന്റെ സഹായം സ്വീകരിക്കുന്നതിനു കേരളം ശിപാർശ നൽകിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെഡ് ക്രസന്റിൽ നിന്നും സഹായം സ്വീകരിക്കുന്നതിന് കേരള സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു മുന്നിൽ ശിപാർശ വല്ലതും നൽകിയിരുന്നോ എന്ന കെ. മുരളീധരൻ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഇക്കാര്യം വ്യക്തമാക്കിയത്. ആഭ്യന്തര മന്ത്രാലയത്തിന് ഇതുമായി ബന്ധപ്പെട്ട് ഒരു ശിപാർശയും ലഭിച്ചിട്ടില്ലെന്ന് രേഖാമൂലം നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി.