എൻ.കെ. പ്രേമചന്ദ്രനു കോവിഡ്
Monday, September 21, 2020 12:22 AM IST
ന്യൂഡൽഹി: ലോക്സഭാ എംപി എൻ.കെ. പ്രേമചന്ദ്രനു കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചു. ഭാര്യ ഡോ. ഗീതയും ഒപ്പമുണ്ട്. തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായും അടുത്ത ദിവസങ്ങളിൽ താനുമായി ഇടപഴകിയവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. യുഡിഎഫ് എംപിമാർ നടത്തിയ പത്രസമ്മേളനത്തിൽ എൻ.കെ. പ്രേമചന്ദ്രനും പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം പാർലമെന്റിലും എത്തിയിരുന്നു.