ആത്മഹത്യാശ്രമം: ഷോക്കേറ്റ യുവാവ് മരണമടഞ്ഞു
Wednesday, July 8, 2020 10:48 PM IST
കോയന്പത്തൂർ: ആത്മഹത്യാ ശ്രമത്തിനിടെ വൈദ്യുതാഘാതമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പുലുവംപട്ടി ശ്രീലങ്കൻ അഭയാർത്ഥി ക്യാന്പിലെ അന്തേവാസിയായ സതീശ്വരനാണ് (42) മരിച്ചത്.
മദ്യത്തിനടിമയായ സതീശ്വരൻ ജൂണ്‍ 25ന് ഇലക്ട്രിക് പോസ്റ്റിൽ കയറി ആത്മഹത്യാശ്രമം നടത്തുന്നതിനിടെ ഷോക്കൽക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സതീശ്വരനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സയ്ക്കിടെ പതിനാലാം ദിവസമായ ഇന്നലെയാണ് സതീശ്വരൻ മരിച്ചത്.