തമിഴ്നാട്ടിൽ കോവിഡ് രോഗികൾ 90,000
Wednesday, July 1, 2020 12:43 AM IST
ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം 90,000 പി​​​ന്നി​​​ട്ടു. ഇ​​​ന്ന​​​ലെ 3943 പേ​​​ർ​​​ക്കാ​​​ണു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ 60 പേ​​​ർ മ​​​രി​​​ച്ചു.

ആ​​​കെ മ​​​ര​​​ണം 1201. തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്നാം ദി​​​വ​​​സ​​​മാ​​​ണു ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ നാ​​​ലാ​​​യി​​​ര​​​ത്തി​​​ന​​​ടു​​​ത്ത് പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. ഞാ​​​യ​​​റാ​​​ഴ്ച 3940 പേ​​​ർ​​​ക്കും തി​​​ങ്ക​​​ളാ​​​ഴ്ച 3949 പേ​​​ർ​​​ക്കു​​​മാ​​​യി​​​രു​​​ന്നു രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ ചെ​​​ന്നൈ​​​യി​​​ൽ മാ​​​ത്രം 2393 പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഒ​​​റ്റ​​​ദി​​​ന​​​ത്തി​​​ലെ ഉ​​​യ​​​ർ​​​ന്ന ക​​​ണ​​​ക്കാ​​​ണി​​​ത്. ചെ​​ന്നൈ​​യി​​ൽ58,327 പേ​​ർ​​ക്കു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.