ഉത്തരാഖണ്ഡ് മന്ത്രിയുടെ ഭാര്യക്കും കാഷ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കോവിഡ്
Sunday, May 31, 2020 11:49 PM IST
ഡെ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡ് മ​ന്ത്രി​യു​ടെ ഭാ​ര്യ​ക്കും കാ​ഷ്മീ​ര്‍ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ടൂ​റി​സം മ​ന്ത്രി സ​ത്പാ​ല്‍ മ​ഹാ​രാ​ജി​ന്‍റെ ഭാ​ര്യ​യും മു​ന്‍ മ​ന്ത്രി​യു​മാ​യ അ​മൃ​ത റാ​വ​ത്തി​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച കാ​ബി​ന​റ്റ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത സ​ത്പാ​ല്‍ മ​ഹാ​രാ​ജ് വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​നി​ലാ​യി.

ശ​നി​യാ​ഴ്ചാ​യ​ണ് അ​മൃ​ത റാ​വ​ത്തി​ന്‍റെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഹ​രീ​ഷ് റാ​വ​ത്ത് മ​ന്ത്രി​സ​ഭ​യി​ല്‍ ഇ​വ​ര്‍ അം​ഗ​മാ​യി​രു​ന്നു. കാ​ഷ്മീ​രി​ല്‍ മു​തി​ര്‍ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കാ​ഷ്മീ​ര്‍ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്കാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ശ​നി​യാ​ഴ്ച മു​തി​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ല്‍ ഇ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.