കോവിഡ് ടെസ്റ്റ് സൗജന്യമാക്കാമോയെന്നു സുപ്രീംകോടതി
കോവിഡ് ടെസ്റ്റ് സൗജന്യമാക്കാമോയെന്നു സുപ്രീംകോടതി
Thursday, April 9, 2020 12:12 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്-19 പ​രി​ശോ​ധ​ന എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും സൗ​ജ​ന്യ​മാ​യി ന​ട​ത്താ​ൻ ക​ഴി​യു​മോ​യെ​ന്ന് സു​പ്രീംകോ​ട​തി. സ്വ​കാ​ര്യ ല​ബോ​റ​ട്ട​റി​ക​ളി​ലെ പ​രി​ശോ​ധ​ന​യ്ക്ക് പ​ണം തി​രി​കെ ന​ൽ​കാ​നാ​വു​മോ​യെ​ന്നു വ്യ​ക്ത​മാ​ക്കാ​ൻ കോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ടു നി​ർ​ദേ​ശി​ച്ചു. കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നു സ്വ​കാ​ര്യ ല​ബോ​റ​ട്ട​റി​ക​ൾ​ക്കു​ള്ള ചാ​ർ​ജാ​യി 4500 രൂ​പ നി​ശ്ച​യി​ച്ച​തി​നെ​യും കോ​ട​തി ചോ​ദ്യം ചെ​യ്തു.

കോ​വി​ഡ്-19 മ​ര​ണ​കാ​രി​യാ​യ മ​ഹാ​മാ​രി​യാ​യി പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​ന്‍റെ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ സൗ​ജ​ന്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. കോ​വി​ഡ്-19 പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​യി സ്വ​കാ​ര്യ ല​ബോ​റ​ട്ട​റി​ക​ൾ​ക്ക് 4500 രൂ​പ നി​ശ്ച​യി​ച്ച ഇ​ന്ത്യ​ൻ കൗ​ണ്‍സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചി​ന്‍റെ (ഐ​സി​എം​ആ​ർ) ന​ട​പ​ടി വി​വേ​ച​ന​പ​ര​വും ഒൗ​ചി​ത്യ​മി​ല്ലാ​ത്ത​തു​മാ​ണെ​ന്നു ഹ​ർ​ജി​ക്കാ​ര​നാ​യ അ​ഭി​ഭാ​ഷ​ക​ൻ ശ​ശാ​ങ്ക് ദേ​വ് സു​ധി വാ​ദി​ച്ചു.

എ​ന്നാ​ൽ, നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​കാ​ര്യ ല​ബോ​റ​ട്ട​റി​ക​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ വൈ​റ​സ് പ​രി​ശോ​ധ​ന ന​ട​ത്താ​നാ​വി​ല്ലെ​ന്നു സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത അ​റി​യി​ച്ചു. 118 അം​ഗീ​കൃ​ത ല​ബോ​റ​ട്ട​റി​ക​ളി​ൽ 15,000 പ​രി​ശോ​ധ​ന​ക​ളാ​ണ് ദി​വ​സം പ്ര​തി ന​ട​ക്കു​ന്ന​ത്. അ​തി​ലേ​റെ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തു​ള്ള​തി​നാ​ലാ​ണ് 47 സ്വ​കാ​ര്യ ലാ​ബു​ക​ളെ കൂ​ടി ഇ​തി​ൽ പ​ങ്കാ​ളി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​നി​യും എ​ത്ര​മാ​ത്രം ല​ബോ​റ​ട്ട​റി​ക​ൾ ആ​വ​ശ്യ​മാ​യി വ​രും എ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.


ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​കാ​ര്യ ല​ബോ​റ​ട്ട​റി​ക​ളി​ൽ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യു​ടെ ചെല​വ് സ​ർ​ക്കാ​ർ വ​ഹി​ക്കു​ക​യോ ചെ​ല​വാ​യ പ​ണം തി​രി​കെ ന​ൽ​കു​ക​യോ ചെ​യ്യു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ ജ​സ്റ്റീ​സ് അ​ശോ​ക് ഭൂ​ഷ​ണ്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. അ​തീ​വ ഗു​രു​ത​ര​മാ​യ സ്ഥി​തി വി​ശേ​ഷ​ത്തി​ൽ സ്വ​കാ​ര്യ ല​ബോ​റ​ട്ട​റി​ക​ളി​ലെ പ​രി​ശോ​ധ​ന സ​ർ​ക്കാ​രി​ന്‍റെ ക​ർ​ശ​ന മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്ത​ണ​മെ​ന്ന ഹ​ർ​ജി​ക്കാ​ര​ന്‍റെ വാ​ദ​വും കോ​ട​തി അം​ഗീ​ക​രി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ക്കു​മെ​ന്ന് തു​ഷാ​ർ മേ​ത്ത കോ​ട​തി​യി​ൽ ഉ​റ​പ്പ് ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.