ത​മി​ഴ്നാ​ട്ടി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം 738 ആ​യി, ഇ​ന്ന​ലെ ഒ​രു മ​ര​ണം
Thursday, April 9, 2020 12:12 AM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 738 ആ​യി. ഇ​ന്ന​ലെ 48 പേ​ർ​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 42 പേ​രും നി​സാ​മു​ദീ​നി​ലെ ത​ബ് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം ത​മി​ഴ്നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​വ​രാ​ണ്. ഇ​തി​ൽ ഒ​രു മ​ലേ​ഷ്യ​ൻ പൗ​ര​നും ഉ​ൾ​പ്പെ​ടു​ന്നു. കോ​വി​ഡ് ബാ​ധി​ച്ച് ഇ​ന്ന​ലെ ത​മി​ഴ്നാ​ട്ടി​ൽ ഒ​രാ​ൾ മ​രി​ച്ചു. വെ​ല്ലൂ​ർ സി​എം​സി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നാ​ൽ​പ്പ​ത്തി​യ​ഞ്ചു​കാ​ര​നാ​ണ് ഇ​ന്ന​ലെ മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.