കാഷ്മീരിൽ ഭീകരനെ വധിച്ചു; ജവാനു പരിക്കേറ്റു
Tuesday, January 28, 2020 12:13 AM IST
ശ്രീനഗർ: കാഷ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാസേന ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു. പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷാസൈനികർക്കു നേർക്ക് ഭീകരർ വെടിവയ്പു നടത്തുകയായിരുന്നു. തുടർന്ന് സൈന്യം നടത്തിയ തിരിച്ചടിയിലാണു ഭീകരൻ കൊല്ലപ്പെട്ടത്.