എൻജിൻ തകരാർ: എൻസിസി വിമാനം അടിയന്തരമായി റോഡിൽ ഇറക്കി
Friday, January 24, 2020 12:02 AM IST
ഗാസിയാബാദ്(യുപി): നാഷണൽ കേഡറ്റ് കോറിന്റെ രണ്ടു സീറ്റുള്ള ചെറുവിമാനം എൻജിൻ തകരാറിനെത്തുടർന്ന് അടിയന്തരമായി എക്സ്പ്രസ് വേയിൽ ഇറക്കി. കുണ്ഡ്ലി-ഗാസിയാബാദ്-പൽവാൽ എക്സ്പ്രസ് വേ കടന്നുപോകുന്ന മീററ്റിലെ സർദാർപുർ ഗ്രാമത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 1.45നാണു സംഭവം.
പൈലറ്റുമാർ രണ്ടുപേരും സുരക്ഷിതരാണെന്നും വിമാനത്തിനു ചെറിയതോതിൽ കേടുപാടുകൾ സംഭവിച്ചതായും ഗാസിയാബാദ് സീനിയർ പോലീസ് സൂപ്രണ്ട് കലാനിധി നയ്താനി പറഞ്ഞു. ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ആറുവരി പാതയ്ക്ക് 135 കിലോമീറ്ററാണു ദൂരം.