കെ. മാധവൻ അന്തരിച്ചു
Sunday, January 19, 2020 12:36 AM IST
ന്യൂഡൽഹി: മുൻ സിബിഐ ജോയിന്റ് ഡയറക്ടർ കെ. മാധവൻ (83) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ പുലർച്ചെ ഡൽഹിയിലായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ ഇന്നലെ ഡൽഹി ലോധി റോഡ് ശ്മശാനത്തിൽ നടന്നു. ബോഫോഴ്സ് അടക്കം രാജ്യത്തെ ശ്രദ്ധേയമായ കേസുകളുടെ അന്വേഷണത്തിന് മേൽനോട്ടം വഹിച്ചിട്ടുണ്ട്. തിരുവില്വാമല സ്വദേശിയാണ്. ഭാര്യ വസന്ത മാധവൻ, മക്കൾ: അനുരാധ കുറുപ്പ്, സംഗീത മേനോൻ.