ജനുവരി 31നും ഫെബ്രുവരി ഒന്നിനും ബാങ്ക് പണിമുടക്ക്
Thursday, January 16, 2020 12:31 AM IST
കോൽക്കത്ത: ജനുവരി 31നും ഫെബ്രുവരി ഒന്നിനും രാജ്യവ്യാപകമായി പണിമുടക്കുമെന്ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ(ഐബിഎ) അറിയിച്ചു. വേതന വർധന ആവശ്യപ്പെട്ടുള്ള ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണു തീരുമാനം.
ഒന്പതു ട്രേഡ് യൂണിയനുകൾ ഉൾപ്പെട്ട യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ(യുഎഫ്ബിയു) മാർച്ച് 11 മുതൽ 13 വരെയുള്ള മൂന്നു ദിവസങ്ങളിൽ പണിമുടക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഏപ്രിൽ ഒന്നു മുതൽ അനിശ്ചിതകാല പണിമുടക്കു നടത്തും.