യുപിയിൽ മാനഭംഗത്തിനിരയായ പെൺകുട്ടി അഞ്ചുമാസം ഗർഭിണി
Monday, December 9, 2019 12:15 AM IST
മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ മാനഭംഗത്തിനിരയായ പതിന്നാലുകാരി അഞ്ചുമാസം ഗർഭിണി. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ അയൽവാസിയായ ചിനു എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വയറുവേദനയെത്തുടർന്ന് എത്തിയ കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയപ്പോഴാണ് ഗർഭിണിയാണെന്നു തെളിഞ്ഞത്.അഞ്ചുമാസം മുന്പ് കുട്ടി പാടത്തു പോയപ്പോൾ മാനഭംഗപ്പെടുത്തിയതായി യുവാവ് കുറ്റസമ്മതം നടത്തി. പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയിരുന്നത്രേ.