ബ്രിക്സ് യംഗ് ഇൻവന്റർ പ്രൈസ് ഇന്ത്യക്കാരന്
Thursday, November 14, 2019 12:07 AM IST
ന്യൂഡൽഹി: ബ്രിക്സ് കൂട്ടായ്മ നല്കുന്ന യംഗ് ഇൻവന്റർ പ്രൈസ്, ഇന്ത്യയിൽനിന്നുള്ള രവി പ്രകാശിന്. ഗ്രാമീണ മേഖലയിലെ താഴ്ന്ന വരുമാനക്കാരായ ക്ഷീരകർഷകർക്കു പാൽ തണുപ്പിക്കാൻ ചെലവുകുറഞ്ഞ സംവിധാനം വികസിപ്പിച്ചതിനാണ് അവർഡ്. ബിഹാർ സ്വദേശിയായ പ്രകാശിന് സമ്മാനമായി 25000 ഡോളർ ലഭിച്ചു.
നവംബർ ആറു മുതൽ എട്ടുവരെ ബ്രസീലിൽ നടന്ന യംഗ് സയന്റിസ്റ്റ് ഫോറം കോൺക്ലേവിലേക്ക് ഇന്ത്യ അയച്ച 21 അംഗ പ്രതിനിധി സംഘത്തിൽ അംഗമായിരുന്നു ഇദ്ദേഹം. ഐസിഎർ- നാഷണൽ ഡയറി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പിഎച്ച്ഡി നേടിയിട്ടുണ്ട്