കോയന്പത്തൂരിൽ അതീവ ജാഗ്രത തുടരുന്നു
Monday, August 26, 2019 12:19 AM IST
കോയന്പത്തൂർ: ലഷ്കർ ഭീകരർ തമിഴ്നാട്ടിലെത്തിയിട്ടുണ്ടെന്ന ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പിനെത്തുടർന്ന് മൂന്നാം ദിവസവും കോയന്പത്തൂരിൽ അതീവ ജാഗ്രത തുടരുന്നു. ആരാധനാലയങ്ങളും ഷോപ്പിംഗ് മാളുകളിലും റെയിൽവേ സ്റ്റേഷനുകളിലും പള്ളികളിലും അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ലഷ്കർ ഭീകരരെന്നു സംശയിക്കുന്ന മൂന്നുപേരെ കോയന്പത്തൂരിൽനിന്ന് ശനിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഭീകരരുമായി ബന്ധമുള്ള ഒരാളെ കൊച്ചിയിൽ കസ്റ്റഡിയിലെടുത്തതിൽനിന്നാണ് ഇവരെക്കുറിച്ച് വിവരം ലഭിച്ചതെങ്കിലും മൂന്നുപേരെയും ചോദ്യം ചെയ്തതിനുശേഷം പോലീസ് വിട്ടയച്ചിട്ടുണ്ട്. ഇവർ നിരീക്ഷണത്തിലാണ്.