പ്രമുഖ ബംഗാളി നടൻ സ്വരൂപ് ദത്ത അന്തരിച്ചു
Thursday, July 18, 2019 12:45 AM IST
കോൽക്കത്ത: പ്രമുഖ ബംഗാളി സിനിമാ നടൻ സ്വരൂപ് ദത്ത(78) അന്തരിച്ചു. ഹൃദയാഘാതെത്തുടർന്നായിരുന്നു അന്ത്യം. ഇദ്ദേഹത്തിന്റെ മകൻ ശരൺ ദത്തയും നടനാണ്. 1968ൽ പുറത്തിറങ്ങിയ അപാഞ്ജൻ ആണ് സ്വരൂപ് ദത്തയുടെ ഏറ്റവും ശ്രദ്ധേയ ചിത്രം.