അംഗരക്ഷകരാൽ കൊല്ലപ്പെട്ടേക്കാമെന്നു കേജരിവാൾ
Sunday, May 19, 2019 12:26 AM IST
ന്യൂഡൽഹി: ബിജെപി തന്റെ പിന്നാലെയുണ്ടെന്നും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെപ്പോലെ അംഗരക്ഷകരാൽ താനും കൊല്ലപ്പെട്ടേക്കാമെന്നും ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജരിവാൾ. തന്റെ സുരക്ഷാ ജീവനക്കാർ ബിജെപിക്കുവേണ്ടി ഒരുദിവസം തന്നെ വകവരുത്തുമെന്നും ബിജെപിക്കുവേണ്ടി അവർ വിവരങ്ങൾ കൈമാറുന്നുണ്ടെന്നും പഞ്ചാബിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് മുഴുവൻ സീറ്റുകളിലും മത്സരിക്കുന്ന ആം ആദ്മി പാർട്ടിക്കുവേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു കേജരിവാൾ. ഈ മാസമാദ്യം ഡൽഹിയിലെ മോട്ടി നഗറിൽ റോഡ് ഷോയ്ക്കിടെ ഒരാൾ കേജരിവാളിന്റെ മുഖത്ത് അടിച്ചിരുന്നു.