ഒരു വോട്ടാണ് മിന്നലാക്രമണം സാധ്യമാക്കിയത്: മോദി
Wednesday, April 17, 2019 12:55 AM IST
ഭട്ടപാര(ഛത്തീസ്ഗഡ്): രാഷ്ട്രീയ പാർട്ടികൾ സൈന്യത്തെ വോട്ടിനുവേണ്ടി ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം നിലനിൽക്കെ ഒരു വോട്ടിന്റെ ശക്തിയാണ് പാക്കിസ്ഥാനിൽ മിന്നലാക്രമണവും വ്യോമാക്രമണവും സാധ്യമാക്കിയതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭട്ടപാരയിൽ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
മഹാരാഷ്ട്രയിലെ ലാത്തൂരിൽ കഴിഞ്ഞ ആഴ്ച മോദി നടത്തിയ വിവാദ പ്രസംഗത്തെക്കുറിച്ച് തെരഞ്ഞെടുപ്പു കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ബാലാക്കോട്ടിൽ വ്യോമാക്രമണം നടത്തിയ സൈനികർക്കും ധീരരക്തസാക്ഷികൾക്കുമായി കന്നിവോട്ട് ദാനം ചെയ്യണമെന്നാണു മോദി പ്രസംഗിച്ചത്.