ഒഡീഷയിൽ കോൺഗ്രസ് എംഎൽഎ പാർട്ടി വിട്ടു
Saturday, January 19, 2019 12:47 AM IST
ഭുവനേശ്വർ: ഒഡീഷയിൽ കോൺഗ്രസ് എംഎൽഎ ജോഗേഷ് സിംഗ് പാർട്ടിവിട്ടു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ കോൺഗ്രസിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു.
സുന്ദർഗഡ് എംഎൽഎയാണു ജോഗേഷ്. രണ്ടു ദിവസം മുന്പ് ജാർസുഗുഡ എംഎൽഎയും ഒഡീഷ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റുമായ നബ കിഷോർ ദാസും പാർട്ടിവിട്ടിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി 25ന് ഒഡീഷ സന്ദർശിക്കാനിരിക്കേ രണ്ട് എംഎൽഎമാർ രാജിവച്ചത് കോൺഗ്രസിനു തിരിച്ചടിയായി.