കൊ​​ച്ചി: കേ​​ര​​ള​​സ​​ഭ​​യി​​ലെ ആ​​ദ്യ സ​​ന്യാ​​സി​​നി​​യും സ്ത്രീ​​ക​​ള്‍ക്കാ​​യു​​ള്ള ക​​ര്‍മ​​ലീ​​ത്താ നി​​ഷ്പാ​​ദു​​ക മൂ​​ന്നാം സ​​ഭ​​യു​​ടെ (റ്റി​​ഒ​​സി​​ഡി) സ്ഥാ​​പ​​ക​​യു​​മാ​​യ മ​​ദ​​ര്‍ ഏ​​ലീ​​ശ്വ​​യു​​ടെ വാ​​ഴ്ത്ത​​പ്പെ​​ട്ട പ​​ദ​​വി പ്ര​​ഖ്യാ​​പ​​നം ന​​വം​​ബ​​ര്‍ എ​​ട്ടി​​നു തീ​​ര്‍ഥാ​​ട​​നകേ​​ന്ദ്ര​​മാ​​യ വ​​ല്ലാ​​ര്‍പാ​​ടം ബ​​സി​​ലി​​ക്ക​​യി​​ല്‍ ന​​ട​​ക്കും.

വൈ​​കു​​ന്നേ​​രം 4.30നാ​​ണു ശു​​ശ്രൂ​​ഷ​​ക​​ള്‍ ആ​​രം​​ഭി​​ക്കു​​ന്ന​​തെ​​ന്നു കോ​​ണ്‍ഗ്രി​​ഗേ​​ഷ​​ന്‍ ഓ​​ഫ് തെ​​രേ​​സ്യ​​ന്‍ കാ​​ര്‍മ​​ലൈ​​റ്റ്‌​​സ് (സി​​ടി​​സി) സു​​പ്പീ​​രി​​യ​​ര്‍ ജ​​ന​​റ​​ല്‍ സി​​സ്റ്റ​​ര്‍ ഷ​​ഹി​​ല അ​​റി​​യി​​ച്ചു.

മ​​ലേ​​ഷ്യ​​യി​​ലെ പെ​​നാ​​ങ്ങ് രൂ​​പ​​ത മെ​​ത്രാ​​ന്‍ ക​​ര്‍ദി​​നാ​​ള്‍ ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ ഫ്രാ​​ന്‍സി​​സി​​ന്‍റെ മു​​ഖ്യ​​കാ​​ര്‍മി​​ക​​ത്വ​​ത്തി​​ലു​​ള്ള ആ​​ഘോ​​ഷ​​മാ​​യ സ​​മൂ​​ഹ ദി​​വ്യ​​ബ​​ലി​​മ​​ധ്യേ​​യാ​​ണ് വാ​​ഴ്ത്ത​​പ്പെ​​ട്ട പ​​ദ​​വി പ്ര​​ഖ്യാ​​പ​​നം.


ഇ​​ന്ത്യ​​യി​​ലെ അ​​പ്പ​​സ്‌​​തോ​​ലി​​ക് നു​​ണ്‍ഷ്യോ ആ​​ര്‍ച്ച്ബി​​ഷ​​പ് ഡോ. ​​ലെ​​യോ​​പോ​​ള്‍ഡ് ജി​​റേ​​ല്ലി, വ​​രാ​​പ്പു​​ഴ ആ​​ര്‍ച്ച്ബി​​ഷ​​പ് ഡോ. ​​ജോ​​സ​​ഫ് ക​​ള​​ത്തി​​പ്പ​​റ​​മ്പി​​ല്‍, ആ​​ഗോ​​ള ക​​ര്‍മ​​ലീ​​ത്ത സ​​ഭ​​യു​​ടെ ജ​​ന​​റാ​​ള്‍ ഫാ.​​ മി​​ഗു​​വേ​​ല്‍ മാ​​ര്‍ക്വേ​​സ് കാ​​ലേ, റോ​​മി​​ലെ പോ​​സ്റ്റു​​ലേ​​റ്റ​​ര്‍ ജ​​ന​​റ​​ല്‍ ഫാ.​​മാ​​ര്‍ക്കോ ചീ​​സ, ഇ​​ന്ത്യ​​ക്ക​​ക​​ത്തും പു​​റ​​ത്തുംനി​​ന്നു​​ള്ള മെ​​ത്രാ​​ന്മാ​​ര്‍, വൈ​​ദി​​ക​​ര്‍ എ​​ന്നി​​വ​​ര്‍ സ​​ഹ​​കാ​​ര്‍മി​​ക​​ത്വം വ​​ഹി​​ക്കും.

1913 ജൂ​​ലൈ 18ന് ​​അ​​ന്ത​​രി​​ച്ച മ​​ദ​​ര്‍ എ​​ലീ​​ശ്വ​​യെ 2008 മാ​​ര്‍ച്ച് ആ​​റി​​നു ദൈ​​വ​​ദാ​​സി​​യാ​​യും 2023 ന​​വം​​ബ​​ര്‍ എ​​ട്ടി​​നു ധ​​ന്യ​​യാ​​യും പ്ര​​ഖ്യാ​​പി​​ച്ചു. വാ​​ഴ്ത്ത​​പ്പെ​​ട്ട​​വ​​ളാ​​യു​​ള്ള പ്ര​​ഖ്യാ​​പ​​നം സ​​ഭ​​യി​​ല്‍ മ​​ദ​​ര്‍ ഏ​​ലീ​​ശ്വ​​യു​​ടെ പ്രാ​​ദേ​​ശി​​ക വ​​ണ​​ക്ക​​ത്തി​​നു​​ള്ള അ​​നു​​മ​​തികൂ​​ടി​​യാ​​ണ്.