ഇ​​​ട​​​പ്പ​​​ള്ളി: ക​​​ര്‍മ​​​ലീ​​​ത്താ നി​​​ഷ്പാ​​​ദു​​​ക മൂ​​​ന്നാം സ​​​ഭ​​​യു​​​ടെ (റ്റി​​​ഒ​​​സി​​​ഡി) സ്ഥാ​​​പ​​​ക മ​​​ദ​​​ര്‍ ഏ​​​ലീ​​​ശ്വ ന​​​വം​​​ബ​​​ര്‍ എ​​​ട്ടി​​​നു വാ​​​ഴ്ത്ത​​​പ്പെ​​​ട്ട പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ര്‍ത്ത​​​പ്പെ​​​ടു​​​മ്പോ​​​ള്‍, തെ​​​രേ​​​സ്യ​​​ന്‍ ക​​​ര്‍മ​​​ലീ​​​ത്ത സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹം (സി​​​ടി​​​സി) അ​​​നു​​​ഗൃഹീ​​​ത​​​മാ​​​യ ആ​​​ഹ്ലാ​​​ദനി​​​റ​​​വി​​​ലാ​​​ണ്.

വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ഓ​​​ച്ച​​​ന്തു​​​രു​​​ത്ത് കു​​​രി​​​ശി​​​ങ്ക​​​ല്‍ പ​​​ള്ളി ഇ​​​ട​​​വ​​​ക വൈ​​​പ്പി​​​ശേ​​​രി ത​​​റ​​​വാ​​​ട്ടി​​​ല്‍, തൊ​​​മ്മ​​​ന്‍-​​​താ​​​ണ്ട ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ എ​​​ട്ടു മ​​​ക്ക​​​ളി​​​ല്‍ മൂ​​​ത്ത​​​വ​​​ളാ​​​യി 1831 ഒ​​​ക്‌​​​ടോ​​​ബ​​​ര്‍ 15നാ​​​ണ് ഏ​​​ലീ​​​ശ്വ​​​യു​​​ടെ ജ​​​ന​​​നം. 20-ാം വ​​​യ​​​സി​​​ല്‍ വി​​​ധ​​​വ​​​യാ​​​യ ഏ​​​ലീ​​​ശ്വ, പ്രാ​​​ര്‍ഥ​​​ന​​​യ്ക്കാ​​​യി രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​​യ ക​​​ള​​​പ്പു​​​ര മു​​​റി​​​യി​​​ല്‍, ദീ​​​ര്‍ഘ​​​കാ​​​ലം പ​​​രി​​​ത്യാ​​​ഗ​​​ത്തി​​​ലും ധ്യാ​​​ന​​​ത്തി​​​ലും ജീ​​​വി​​​ച്ചു. ഈ​​​ശോ​​​യു​​​ടെ ജീ​​​വ​​​ത​​​ത്തോ​​​ടു താ​​​ദാ​​​ത്മ്യം പ്രാ​​​പി​​​ച്ചു.

മ​​​ദ​​​ര്‍ ഏ​​​ലീ​​​ശ്വാ​​​യു​​​ടെ സി​​​ദ്ധി​​​യി​​​ല്‍ ആ​​​ക​​​ര്‍ഷി​​​ക്ക​​​പ്പെ​​​ട്ട മ​​​ക​​​ള്‍ അ​​​ന്ന​​​യും സ​​​ഹോ​​​ദ​​​രി ത്രേ​​​സ്യ​​​യു​​​മാ​​​ണ് സ​​​ഹ​​​സ്ഥാ​​​പ​​​ക​​​രു​​​ടെ പ​​​ദ​​​വി​​​യ​​​ല​​​ങ്ക​​​രി​​​ച്ച​​​ത്. ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ബെ​​​ര്‍ണ​​​ര്‍ദീ​​​ന്‍ ബെ​​​ച്ചി​​​നെ​​​ല്ലി 1866 ഫെ​​​ബ്രു​​​വ​​​രി 12 നു ​​​സ്ത്രീ​​​ക​​​ള്‍ക്കാ​​​യു​​​ള്ള ക​​​ര്‍മ​​​ലീ​​​ത്ത നി​​​ഷ്പാ​​​ദു​​​ക മൂ​​​ന്നാം സ​​​ഭ​​​യു​​​ടെ സ്ഥാ​​​പ​​​ന​​​ഡി​​​ക്രി ഒ​​​പ്പു​​​വ​​​ച്ചു. ഏ​​​ലീ​​​ശ്വ, അ​​​ന്ന, ത്രേ​​​സ്യ എ​​​ന്നി​​​വ​​​രെ റ്റി​​​ഒ​​​സി​​​ഡി സ​​​ഭ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ശി​​​ല​​​ക​​​ളാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു.


1866 ഫെ​​​ബ്രു​​​വ​​​രി 13ന് ​​​കൂ​​​ന​​​മ്മാ​​​വി​​​ല്‍ റ്റി​​​ഒ​​​സി​​​ഡി സ​​​ന്യാ​​​സി​​​നി സ​​​ഭ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ആ​​​രം​​​ഭി​​​ച്ചു. കേ​​​ര​​​ള സ​​​ഭ​​​യി​​​ല്‍ ആ​​​ദ്യ​​​മാ​​​യി പെ​​​ണ്‍കു​​​ട്ടി​​​ക​​​ള്‍ക്കാ​​​യി സ്‌​​​കൂ​​​ളും ബോ​​​ര്‍ഡിം​​​ഗും അ​​​നാ​​​ഥ​​​മ​​​ന്ദി​​​ര​​​വും സ്ഥാ​​​പി​​​ച്ച​​​തി​​​ലൂ​​​ടെ സ്ത്രീ​​​ശ​​​ക്തീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​ള്ള മ​​​ദ​​​ര്‍ ഏ​​​ലീ​​​ശ്വ​​​യു​​​ടെ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യാ​​​ണു വ്യ​​​ക്ത​​​മാ​​​യ​​​ത്.

1890ല്‍ ​​​റ്റി​​​ഒ​​​സി​​​ഡി സ​​​ന്ന്യാ​​​സി​​​നി​​​സ​​​ഭ റീ​​​ത്ത​​​് അടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ വി​​​ഭ​​​ജി​​​ക്ക​​​പ്പെ​​​ട്ടു, സി​​​ടി​​​സി, സി​​​എം​​​സി എ​​​ന്നീ ര​​​ണ്ടു സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ങ്ങ​​​ളാ​​​യി. സി​​​ടിസി സ​​​മൂ​​​ഹ​​​ത്തി​​​ല്‍ ഇ​​​ന്ന് 11 പ്രൊ​​​വി​​​ന്‍സു​​​ക​​​ളി​​​ലാ​​​യി 1400 അം​​​ഗ​​​ങ്ങ​​​ള്‍ വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ പ്രേ​​​ഷി​​​ത​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ത്തി​​​ല്‍ സ​​​ജീ​​​വ​​​മാ​​​ണ്.

ക്രൈ​​​സ്ത​​​വ സ​​​ഭ​​​യ്ക്കു മു​​​ഴു​​​വ​​​ന്‍ വി​​​ശു​​​ദ്ധി​​​യു​​​ടെ മാ​​​തൃ​​​ക​​​യാ​​​യ മ​​​ദ​​​ര്‍ ഏ​​​ലീ​​​ശ്വ, പ്രാ​​​ദേ​​​ശി​​​ക വ​​​ണ​​​ക്ക​​​ത്തി​​​ന് അ​​​ര്‍ഹ​​​യാ​​​വു​​​ന്ന ഈ ​​​സു​​​വ​​​ര്‍ണാ​​​വ​​​സ​​​ര​​​ത്തി​​​ല്‍ തെ​​​രേ​​​സ്യ​​​ന്‍ ക​​​ര്‍മ​​​ലീ​​​ത്ത സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹം ത​​​ങ്ങ​​​ളു​​​ടെ സ​​​ന്തോ​​​ഷം പ​​​ങ്കു​​​വ​​​ച്ചു​​​കൊ​​​ണ്ടു ദൈ​​​വ​​​ത്തി​​​നു കൃ​​​ത​​​ജ്ഞ​​​ത അ​​​ര്‍പ്പി​​​ക്കു​​​ന്നു.