തോട്ടണ്ടി ഇറക്കുമതി അഴിമതി: രണ്ടു ഡയറക്ടര്‍മാരെ കക്ഷിചേര്‍ക്കാന്‍ നിര്‍ദേശം
Tuesday, September 9, 2025 1:23 AM IST
കൊച്ചി: ഘാനയില്‍നിന്നു തോട്ടണ്ടി ഇറക്കുമതി ചെയ്തതിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ കേരള കശുവണ്ടി വികസന കോര്‍പറേഷനിലെ രണ്ടു ഡയറക്ടര്‍മാരെ കക്ഷിചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
അഴിമതി സംബന്ധിച്ച് ഇവര്‍ ചെയര്‍മാനു കത്ത് നല്‍കിയിരുന്നെന്നു ഹര്‍ജിയില്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണു ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ബോര്‍ഡ് അംഗങ്ങളായ ശൂരനാട് എസ്. ശ്രീകുമാര്‍, ഡോ. ബി.എസ്. സുരന് എന്നിവരെ കക്ഷി ചേര്‍ക്കാന്‍ നിര്‍ദേശം നല്‍കിയത്.
കേരള കാഷ്യൂ ബോര്‍ഡ് തോട്ടണ്ടി ഇറക്കുമതി ചെയ്തതിലെ അഴിമതി സംബന്ധിച്ച് വിജിലന്‍സിനു രേഖകള്‍ സഹിതം പരാതി നല്‍കിയിട്ടും അന്വേഷണം നടത്തുന്നില്ലെന്നാരോപിച്ച് അഡ്വ. വിഷ്ണു സുനില്‍ പന്തളം നല്കിയ പൊതുതാത്പര്യ ഹര്‍ജിയാണു പരിഗണിക്കുന്നത്. ഹര്‍ജി 29ന് പരിഗണിക്കാന്‍ മാറ്റി.