എറണാകുളം ഗസ്റ്റ് ഗൗസില്‍ ചേര്‍ന്ന യോഗത്തില്‍ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, രജിസ്ട്രാര്‍ ടി.വി. സുഭാഷ്, കേരള ബാങ്ക് സിഇഒ പി.എസ്. രാജന്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.സി. സഹദേവന് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രശ്നപരിഹാരത്തിന് ചീഫ് എക്സിക്യൂട്ടീവ് കരുവന്നൂര്‍ ബാങ്കിലെ പ്രശ്നപരിഹാരത്തിനായി കേരള ബാങ്കില്‍നിന്ന് പ്രവൃത്തിപരിചയമുള്ള ഉദ്യോഗസ്ഥനെ ചീഫ് എക്സിക്യൂട്ടീവ് ആയി നിയമിക്കും. ആര്ബിട്രേഷന് റിക്കവറി നടപടികള്‍ ശക്തമാക്കും.
ക്രമക്കേട് പുറത്തുവന്നപ്പോള്‍ത്തന്നെ സംസ്ഥാന സര്‍ക്കാരും സഹകരണ വകുപ്പും കര്‍ശന നപടികളാണ് സ്വീകരിച്ചത്. 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിജിലന്‍സ് അന്വേഷണവും ഒമ്പതംഗ സംഘത്തിന്റെ പ്രത്യേക അന്വേഷണവും ആരംഭിച്ചു.
എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് 184.6 കോടി രൂപ മൂല്യം വരുന്ന 162 ആധാരങ്ങളും മറ്റു രേഖകളും ബാങ്കില്‍നിന്നു പിടിച്ചെടുത്തു കൊണ്ടുപോയതിനാൽ, തിരിച്ചടവ് സ്വീകരിക്കാനുള്ള തടസമുണ്ട്. ഈ രേഖകള്‍ തിരികെ ലഭിക്കുന്നതിന് നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.