സംസ്ഥാനത്ത് 4,459 പേർക്ക് കോവിഡ്
Wednesday, June 29, 2022 1:37 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 4,459 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തും എറണാകുളത്തും രോഗബാധിതരുടെ എണ്ണം ആയിരം കടന്നു.
സംസ്ഥാനത്താകെ 15 പേർ രോഗബാധയെത്തുടർന്നു മരിച്ചു. കോഴിക്കോട് അഞ്ചു പേരും എറണാകുളത്ത് മൂന്നു പേരും തിരുവനന്തപുരം, ഇടുക്കി, കോട്ടയം ജില്ലകളിൽ രണ്ടു പേർ വീതവും ആലപ്പുഴയിൽ ഒരാളുമാണു മരിച്ചത്.
ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-1081, കൊല്ലം-382, പത്തനംതിട്ട-260, ഇടുക്കി-76, കോട്ടയം-445, ആലപ്പുഴ-242, എറണാകുളം-1162, തൃശൂർ-221, പാലക്കാട്-151, മലപ്പുറം-85, കോഴിക്കോട്-223, വയനാട്-26, കണ്ണൂർ-86, കാസർഗോഡ്-19.