സുധാകരന് തോക്ക് കൊണ്ടുനടക്കുന്ന കോണ്ഗ്രസുകാരന്: പി.സി.ചാക്കോ
Tuesday, January 18, 2022 1:20 AM IST
കോഴിക്കോട്: തോക്ക് കൊണ്ടുനടക്കുകയും അക്രമത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന കോണ്‍ഗ്രസുകാരനാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരനെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ. സുധാകരനില്‍ നിന്ന് നല്ല വാക്ക് ആരും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസില്‍ ആരും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവരല്ല. നിര്‍ഭാഗ്യവശാല്‍ കെപിസിസി പ്രസിഡന്റിന്റെ പദവിയില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു എന്നത് കോണ്‍ഗ്രസ് എത്രത്തോളം തകര്‍ച്ചയിലേക്ക് എത്തിയിരിക്കുന്നു എന്നതിന്റെ സൂചനയാണ്.
സുധാകരനെ കെപിസിസി പ്രസിഡന്റായി കാണാന്‍ മാനസികമായി തയാറില്ലാത്തവരാണ് കേരളത്തിലെ ഭുരിപക്ഷം കോണ്‍ഗ്രസുകാരും. താമസിയാതെ ഇവര്‍ സുധാകരനെ തള്ളിപ്പറഞ്ഞ് രംഗത്തുവരും.
സില്‍വര്‍ ലൈനെതിരേ പ്രതിപക്ഷത്തിന്റേത് നിലനില്പിനായുള്ള സമരമാണെന്നും ചാക്കോ പറഞ്ഞു.